Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: December 2011

Wednesday, December 7, 2011

അലഭ്യലഭ്യശ്രീ

ഭാഗ്യവാന്‍ എന്നാ സിനിമയില്‍ ശ്രീനിവാസന്റെ ജാതകത്തില്‍ ഒരു യോഗമുണ്ട്. "അലഭ്യലഭ്യശ്രീ". അതായത് ഉത്തമാ... ശ്രീനിവാസന്റെ ഭാഗ്യം കൊണ്ട് ശ്രീനിവാസനും കുടുംബത്തിനും ഒഴികെ നാട്ടുകാര്‍ക്ക് എല്ലാവര്ക്കും ഗുണം ഉണ്ടാകുന്നതാണ് കഥ. അത് പോലെ ആണ് എന്റെ റൂം മേറ്റ് മനോജിന്റെം അവസ്ഥ. അലഭ്യലഭ്യശ്രീ. ശമ്പളം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടിയ കാശ് എങ്ങനെയോ തീര്‍ന്നു പോകുന്നതിനാല്‍ കാശ് കിട്ടിയ ഉടനെ തന്നെ വളരെ അത്യാവശ്യമായ സാമഗ്രികള്‍ വാങ്ങിക്കാന്‍ ഞാനും മനോജും തീരുമാനിച്ചു. അതിനായി ഒരു വല്യ ഷോപ്പിംഗ്‌ ലിസ്റ്റും തയ്യാറാക്കി. വീട് വൃത്തി ആക്കാന്‍ ചൂല് , പാറ്റയെ കൊല്ലാന്‍ ഹിറ്റ്, ഡ്രോയിംഗ് റൂം മോഡി പിടിപ്പിക്കാന്‍ ഫ്ലവര്‍ വെസ്, മേശ വിരിപ്പ്, കര്‍ട്ടന്‍, തുടങ്ങിയ സാധനങ്ങള്‍ ലിസ്റ്റില്‍ ആദ്യമേ തന്നെ ഇടം നേടിയെങ്കിലും ലിസ്റ്റിന്റെ നീളും കൂടും തോറും അവ എല്ലാം വെട്ടി കളഞ്ഞു അവസാനം എനിക്ക് രണ്ടു ഷര്‍ട്ടും മനോജിനു രണ്ടു അന്ടര്‍വെയരിലും ഈ മാസത്തെ ഷോപ്പിംഗ്‌ മഹാമഹം അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് സമയം കളയാതെ വണ്ടിയുമെടുത്ത് നേരെ വിട്ടു. എങ്ങോട്ടാ? ബ്രാന്‍ഡ് ഫാക്ടരിയിലോട്ടു. എന്തിനാ? രണ്ടു അണ്ടര്‍വെയറും ഷര്‍ട്ടും മേടിക്കാന്‍.