Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: October 2011

Thursday, October 6, 2011

പ്രണയം , അതങ്ങനെയാണ്




"ഇല പൊഴിയും ശിശിരത്തില്‍ , ചെറു കിളികള്‍ വരവായി"


മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.

"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"

Sunday, October 2, 2011

മകന്റെ കത്ത്, അച്ഛന്റെയും


പ്രിയപ്പെട്ട അച്ഛന്,

അച്ഛന് സുഖമാണല്ലോ? ഞങ്ങള്‍ ഇവിടെ അങ്ങനെ കഴിയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ യാതൊരു സ്നേഹവുമില്ല. ഏതു നേരവും വീട്ടില്‍ വഴക്കാണ്. മടുത്തു എനിക്കീ ജീവിതം. കോളേജില്‍ ഞാന്‍ ഇപ്പോള്‍ ഫൈനല്‍ ഇയര്‍ ആണെന്നറിയാമല്ലോ. കഴിഞ്ഞ മാസം ക്ലാസിലെ മറ്റുള്ള കുട്ടികളുടെ കയ്യില്‍ ഉള്ളത് പോലെ ഒരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങാന്‍ പണം അയച്ചു തരണമെന്ന് പറഞ്ഞു എഴുതിയിട്ട് അച്ഛന്‍ അയച്ചു തന്നത് മുന്നൂറു രൂപയാണ്. അത് കൊണ്ട് എന്റെ ഇപ്പോഴത്തെ മൊബൈലിന്റെ ബില്‍ പോലും അടയ്ക്കാന്‍ ആകില്ല. അച്ഛനും എന്നോട് സ്നേഹമില്ലാതെ ആയോ? എത്ര കാലമായി ഞാന്‍ പറയുന്നു എനിക്ക് ഒരു ബൈക്ക് വാങ്ങി തരണമെന്ന്? എന്റെ പ്രായത്തില്‍ ഉള്ള റോഷനും, സുനിലും പ്രദീപും ഒക്കെ ബൈക്കില്‍ ചെത്തി നടക്കുന്നത് കാണുമ്പോള്‍ എനിക്കും ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടാവില്ലേ? അതെന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത്. അമ്മയോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഒന്നുകില്‍ ചീത്ത പറയും അല്ലെങ്കില്‍ ചുമ്മാ കരഞ്ഞു കാണിക്കും. അച്ഛന് എന്റെ പ്രയാസം മനസ്സിലാകുമല്ലോ. അതെല്ലാം പോട്ടെ. എനിക്കീ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ല. രാത്രി വൈകി ഇരുന്നു ടി വി കണ്ടാലോ ഉറക്കെ ഒന്ന് പാട്ട് വച്ചാലോ അമ്മ വന്നു ചീത്ത പറയും. കറണ്ട് ബില്‍ കൂടുമത്രേ. ഒന്ന് സിനിമക്ക് പോകണം എന്ന് പറഞ്ഞതിന് ഇന്നലെയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇങ്ങനെ സ്വാതന്ത്ര്യം പോലും ഇല്ലാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ ജീവിക്കാന്‍ എനിക്കാവില്ല.