Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: August 2010

Monday, August 9, 2010

Pachavelicham - An Award Film

പച്ച വെളിച്ചം - An Award Film

വര്ഷം 1985. നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ഒരു ഗ്രാമം. വൈദ്യുതി എന്താണെന്ന് പോലും അറിയാത്ത നാട്ടുകാര്‍. എങ്ങും ശ്മശാന മൂകത. അങ്ങിങ്ങായ്‌ ഒറ്റപെട്ടു നില്‍ക്കുന്ന കുടിലുകള്‍. ആ കുടിലുകളില്‍ മങ്ങിയ റാന്തല്‍ വിളക്കുകള്‍. ആ റാന്തല്‍ വിളക്കില്‍ വീനെരിയുന്ന ഈയാമ്പാറ്റകള്‍. ചെറ്റ കുടിലില്‍ വൈകുന്നേരത്തെ കഞ്ഞിക്കായ് കാത്തിരിക്കുന്ന കുട്ടികള്‍. അടുക്കളയിലെ മെഴുക്കു പുരണ്ട ഒരു കോണില്‍ ഒരു ചരുവം. തീ ഉതി തീ ഉതി തീരാരായ വീട്ടമ്മ. അടുപ്പില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍..

സന്ധ്യ മയങ്ങുന്ന നേരം . ഗ്രാമത്തില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വഴിയിലെങ്ങും ഇരുട്ട്. അമ്പല കുളത്തിന്റെ അടുത്തുള്ള ചെരുവില്‍ ചാത്തനും, ഗോവിന്ദനും , പാക്കരനും അക്ഷമയോടെ കാത്തിരിക്കുന്നു. ചാത്തനും ഗോവിന്ദനും പാക്കരനും കുട്ടികാലം തൊട്ടേ കലിക്കൂട്ടുകാരായിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ പടി വാതില്‍ക്കല്‍ എത്തി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നു. ചാത്തന് മേമന ഇല്ലത്തെ തിരുമേനിയുടെ വീട്ടില് കൂലിപ്പനി ആയിരുന്നു. മകളെ കല്യാണം കഴിപിച്ചു അയച്ചതിന് ശേഷം കുടിലില്‍ ചാത്തന്‍ ഒറ്റയ്ക്കായ്. ഗോവിന്ദന്റെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. നല്ല പ്രായത്തില്‍ പ്രമാണിമാരുടെ പറമ്പിലെ തെങ്ങ് കയറിയും തേങ്ങ കട്ട് വിറ്റും കിട്ടുന്ന കാശിനു കള്ള് കുടിച്ചു ജീവിതം പാഴാക്കി. ഒരു കല്യാണം കഴിക്കാന്‍ അന്ന് തോന്നാഞ്ഞതില്‍ ഈ 70ആമ് വയസ്സിലും ഗോവിന്ദന്ന് ഖേതമുന്ട്ട്. ആ വിഷമം തീരുന്നത് പാക്കരനെ കാണുമ്പോഴാണ്. പാക്കരന്റെ കെട്ട്യോള്‍ ദാക്ഷായണി ഒരു ദിവസം പോലും പാക്കരന് മനസാമ്മാതാനം കൊടുക്കാറില്ല. വൈകുന്നേരം മണി ആകുമ്പോഴേ ദാക്ഷായണി കുടിലിന്റെ മുന്നില്‍ കുട്ടിചൂലുമായ് പ്രത്യക്ഷപെടും. പാക്കരനേയും കാത്ത്. മൂവരുമ് ദിവസവും ഒത്തു കൂടാരുല്ലതു ഈ അമ്പല കടവിന്റെ അടുത്താണ്. അവരുടെ ജീവിതത്തില്‍ ആശ്വാസം കിട്ടുന്ന ഏക സമയം ഈ കുടികാഴ്ചയാണ്.

അങ്ങകലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ ഒരു വെളിച്ചം. ആരോ ചൂട്ടുമ് കത്തിച്ചു പിടിച്ചു വരികയാണ്. ചാത്തനും ഗോവിന്ദനും പാക്കരനും മുഖാമുഖം നോക്കി. എല്ലാവരുടെയും കണ്ണില്‍ ഒരു ആകാംഷ. പതുക്കെ പതുക്കെ ആ വെളിച്ചം അടുത്തെത്തി. അത് തെക്കെപുരയിലെ നാരായണന്‍ ആയിരുന്നു. നാരായണന്‍ , അവരുടെ സുഹൃത്താണ്. വയസ്സ് കഴിയാരായ് . നാരായണനും ചാത്തനെയും ഗോവിന്ദനെയും പാക്കരനേയും പോലെ ആ ഗ്രാമത്തിന്റെ ജീവിക്കുന്ന അവശേഷിപ്പാണ്. വര്‍ഷങ്ങള്‍ക്കു മുന്പ് ദിവാന്മാര്‍ ആ ഗ്രാമം ഭരിച്ചിരുന്നപ്പോള്‍ നാരായണന്‍ ദിവാന്റെ വസതിയിലെ അടുക്കള പണിക്കാരനായിരുന്നു. നാരായണന്റെ ഭാര്യ ഗോമതിക്ക് പരാതി ഒഴിഞ്ഞ നേരമില്ല.

നാരായണനെ കണ്ടതും മുഉവരുറെയും മുഖം പ്രസന്നമായ്. സന്ധ്യ മങ്ങി കഴിഞ്ഞു. ചീവിടുകലുടെ കരച്ചില്‍ കൂടി കൂടി വരുന്നു. നാരായണനും അവരുടെ കൂടെ ഇരിപ്പുറപ്പിച്ചു.

നാരായണന്‍ : പോയോ ?

ചാത്തന്‍ : ഇല്ല

ഗോവിന്ദന്‍ : എന്താ വയ്കിയെ?

നാരായണന്‍ : ആ...വൈകി

പാക്കരന്‍ : വൈകിയപ്പോ, ഇന്നിനി വരുമെന്ന കരുതിയില്ല

നാരായണന്‍ :  വരാതിരിക്കാന്‍ പറ്റുവോ?

ചാത്തന്‍ : ഗോമതിക്ക് എങ്ങനുണ്ട് ?

നാരായണന്‍ : അങ്ങനെ തന്നെ

ഗോവിന്ദന്‍ : (അക്ഷമയോടെ) വരില്ലേ?

നാരായണന്‍ : വരാതിരിക്കില്ല.

പാക്കരന്‍ : പണ്ടത്തെ പോലെയല്ല. ഇപ്പൊ എനിക്ക് തീരെ വയ്യ. നടക്കാനും ബുദ്ധിമുട്ടുണ്ട്. പിന്നെ ഇക്കാര്യമായതോണ്ട

ചാത്തന്‍ : വയ്യായ്ക എനിക്കുമുണ്ട്. ഇനി എത്ര കാലം ഉണ്ടെന്ന. ഹാ... മരിക്കുന്നത് വരെ ഇതെങ്കിലും മുടങ്ങാതിരുന്ന മതിയായിരുന്നു.

നാരായണന്‍ : ശബ്ദമുണ്ടാക്കാതെ .... വരുന്നുണ്ട്.

(മൂവരുമ് ആ ഭാഗത്തേക്ക് നോക്കി. അമ്പല കുളത്തില്‍ നിന്നും കുളി കഴിഞ്ഞു തിരുമേനിയുടെ ഭാര്യ ജാനകി നടന്നു വരുന്നു.കൈയില്‍ സോപ്പും തോര്‍ത്തും. ഈറന്‍ മാറി നനഞ്ഞൊട്ടിയ ശരീരവുമായ് ജാനകി കടന്നു പോയി )

ഗോവിന്ദന്‍ : ഹോ... വര്‍ഷമെത്ര കഴിഞ്ഞു എന്നിട്ടും ഒരു മാറ്റവുമില്ല.

പാക്കരന്‍ : ഹാ... ഇനി ഇത് എത്ര നാള്‍ കൂടി കാണാന്‍ കഴിയുമെന്ന ?

നാരായണന്‍ : എന്നാല്‍ ഞാനിറങ്ങുന്നു. നാളെ കാണാം. രാത്രി യാത്രയില്ല... ************************************************************************************************************************ നാരായണന്റെ കുടില്‍.

രാത്രി. ചിവിടുകലുറെ കരച്ചില്‍ ഉച്ചസ്ഥായിയില്‍ ആയി . കുടിലിന്റെ ഉമ്മറത്തെ റാന്തല്‍ വിളക്കില്‍ നോക്കി എന്തോ ആലോചിച്ചിരിക്കുന്നു നാരായണന്‍. അകത്തു ഭാര്യ ഗോമതി എന്തോ പിറുപിറുക്കുന്നു. ഗോമതിക്ക് നാല്പതിനോടടുക്കുന്ന പ്രായം. ആ ദമ്പതികള്‍ക്ക് കുട്ടികളില്ല. . കുടിലില്‍ നാരായണനും ഗോമതിയും മാത്രം. സമയം കടന്നു പോകുന്നു. ചുറ്റുവട്ടത്തുള്ള കുടിലുകളിലെ വെളിച്ചം കേട്ടിരിക്കുന്നു. മണ്ണെണ്ണ തീര്‍ന്നതിനാല്‍ റാന്തല്‍ വിളക്കിന്റെ പ്രകാശം മങ്ങി തുടങ്ങി .അകത്തു ഗോമതി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോള്‍ നാരായണന്‍ ഒരു കാല്‍പെരുമാറ്റം കേട്ട്. ഈ അസമയത്ത് തന്റെ കുടിലിലേക്ക് ആര് വരാന്‍ ആണ്? നാരായണന്‍ ആശങ്കയിലായ്. അപ്പോള്‍ കാല്‍പെരുമാറ്റം അടുത്ത് അടുത്ത് വന്നു.

നാരായണന്‍ : ആരാ?

ആഗതന്‍ : ഞാന്‍ ആന്നേ

നാരായണന്‍ : ഞാന്‍ എന്ന് പറഞ്ഞാല്‍ ?

ആഗതന്‍ : ഒരു കള്ളന്‍ ആന്നേ

നാരായണന്‍ : ആ...കള്ളനോ... എന്താ ഈ വഴിക്ക്

കള്ളന്‍ : അത്... 2 ദിവസമേ ഒന്നും കിട്ടിയില്ലേ

നാരായണന്‍ : ആ... കേറി ഇരിക്ക്....

കള്ളന്‍ : വേണ്ട...ഞാന്‍ ഇവിടെ നിന്നോളാം

നാരായണന്‍ : എന്താ വേണ്ടത്?

കള്ളന്‍ : എന്തായാലും മതിയേ

നാരായണന്‍ : ഇവിടെ....അങ്ങനെ വില പിടിപ്പുല്ലതായ് ഒന്നുമില്ല.

കള്ളന്‍ : ഓ... നാരായണന്‍ : അകത്തു ഒരു തടി പെട്ടി ഇരിപ്പുന്റ്റ്. അതിനകത്ത് വല്ലതും കാണും. ചെന്ന നോക്ക്

കള്ളന്‍ : ഉവ്വ്. നാരായണന്‍ : ഭാര്യ അകത്ത്തുന്റ്റ്.

കള്ളന്‍ : ഉണര്ത്തില്ല.

നാരായണന്‍ : ചെല്ല്

സമയം കടന്നു പോയി. അകത്തു എന്തൊക്കെയോ തട്ടും മുട്ടും ശബ്ദങ്ങളും കേള്‍ക്കുന്നു. നാരായണന്‍ വിദൂരതയിലെക്ക നോക്കി കണ്ണും നട്ടിരിക്കുന്നു, ഏകദേശം 2 മനിക്കൂര് കഴിഞ്ഞ കള്ളന്‍ പുറത്ത് വന്നു.

നാരായണന്‍ : എന്തേ

കള്ളന്‍ : ഒന്നും കിട്ടിയില്ല

നാരായണന്‍ : പിന്നെ ഇത്രയും നേരം?

കള്ളന്‍ : അത്... ഞാന്‍ ഇറങ്ങുന്നു

നാരായണന്‍ : കയ്യില്‍ വെളിച്ച്ചമുന്ടോ?

കള്ളന്‍ : ഇല്ല നാരായണന്‍ : നില്ക്. ചുട്ടു കത്തിച്ചു തരാം

കള്ളന്‍ : ഓ...

നാരായണന്‍ : ഇതാ ചുട്ടു... ഇഴ ജന്തുക്കള്‍ ഉള്ളതാ... സുക്ഷിച്ചു പോണം

കള്ളന്‍ : ഓ... നാരായണന്‍ : ഇനിയും വരുമോ?

കള്ളന്‍ : വരാം.

നാരായണന്‍ : വരണം....

കള്ളന്‍ ചുറ്റും കത്തിച്ചു ഇരുട്ടിലേക്ക് നടന്നു നിങ്ങി. അകത്തു നിന്നും ഗോമതിയുടെ ശബ്ദം ഉയര്‍ന്നു.

ഗോമതി : മനുഷ്യാ നിങ്ങള്‍ വന്നു കേടക്കുന്നുന്ടോ ?

നാരായണന്‍ ആ കള്ളന്‍ പോയ വഴിയിലേക്ക് നോക്കി ആത്മഗതം നടത്തി :

അയാള്‍ ഇനി വരില്ലേ? വരുമായിരിക്കും....

കരിന്തിരി കത്തിയ് മണ്ണെണ്ണ വിലക്ക് നാരായണന്‍ ഉതി കെടുത്തി. മണ്ണെണ്ണ ടീര്‍ന്നതോ കൊണ്ടോ മറ്റോ, അപ്പോള്‍ ആ റാന്തല്‍ വിളക്കിനു പച്ച വെളിച്ചമായിരുന്നു. *************************************************************************************************************** - ശരത് മേനോന്‍

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR